KeralaLatest

അടച്ചുപൂട്ടല്‍ അവസാനമാര്‍ഗം; ആരോഗ്യമന്ത്രി

“Manju”

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി. പനി ഉള്ളവര്‍ പുറത്തിറങ്ങരുതെന്നും രോഗലക്ഷമുണ്ടെങ്കില്‍ പരിശോധന നിര്‍ബന്ധമാണെന്നും അവര്‍ പറഞ്ഞു. അടച്ചിടല്‍ അവസാന മാര്‍ഗമായിരിക്കും.
കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങളിലെ വിമര്‍ശനങ്ങള്‍ക്കും ആരോഗ്യമന്ത്രി മറുപടി പറഞ്ഞു. ഇപ്പോള്‍ അവലംബിച്ചിരിക്കുന്നത് ശാസ്ത്രീയ മാനദണ്ഡങ്ങളാണ്.
ആദ്യ തരംഗങ്ങളില്‍ നിന്നും ഭിന്നമായ പ്രതിരോധ മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ഓരോ തരംഗത്തിലും ഓരോ തരത്തലുള്ള പ്രതിരോധ രീതിയാണ് സ്വീകരിക്കേണ്ടത്. പത്തില്‍ അധികം രോഗികളുണ്ടെങ്കില്‍ അവിടം ക്ലസ്റ്ററാണ്. അഞ്ച് വലിയ ക്ലസ്റ്ററുണ്ടെങ്കില്‍ സ്ഥാപനം അഞ്ച് ദിവസത്തേക്ക് അടച്ചിടണം.
18 വയസിന് മുകളിലുള്ള 100% പേര്‍ക്കും ആദ്യ ഡോസ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കി. ഒമിക്രോണ്‍ ഡെല്‍റ്റയേക്കാള്‍ മാരകമല്ല. അതുകൊണ്ട് തന്നെ ആശങ്കയും ഭയവും വേണ്ടെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button