IndiaLatest

യുപിയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

“Manju”

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ രേവയില്‍ ഇന്ന് രാവിലെ കണ്ടെത്തിയ ടൈമര്‍ ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തു ജില്ലാ പൊലീസ് നിര്‍വീര്യമാക്കി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ ഭീഷണിക്കത്തും സമീപത്തുനിന്നും കണ്ടെത്തിയിരുന്നു. ദേശീയപാത 30ലെ പാലത്തിനടിയിലാണ് സ്ഫോടകവസ്തു സ്ഥാപിച്ചിരുന്നത്. ഉപകരണം കണ്ടെത്തിയയുടന്‍ ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി നിര്‍വീര്യമാക്കുകയായിരുന്നു. രേവയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അടുത്ത മാസം ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിനാല്‍ ഭീഷണിക്കത്ത് ഭീകരരുടെ ആക്രമണത്തിനുള്ള സാദ്ധ്യത ചൂണ്ടിക്കാട്ടുന്നു. ഏഴ് ഘട്ടങ്ങളിലായി നടത്തുന്ന യു പിയിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി പത്ത് മുതലാണ് ആരംഭിക്കുന്നത്. മാര്‍ച്ച്‌ പത്തിന് വോട്ടെണ്ണും. യു പിയിലെ ഖൊരക്‌പൂരില്‍ നിന്നാണ് ഇത്തവണ യോഗി മത്സരിക്കുന്നത്. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച്‌ ഭീകരവാദം സംബന്ധിച്ച രഹസ്യവിവരങ്ങള്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു. കത്ത് കണ്ടെത്തിയതിന് പിന്നാലെ യോഗി ആദിത്യനാഥിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയും ചെയ്തു.

Related Articles

Back to top button