KeralaLatestThiruvananthapuram

ജില്ല ആശുപത്രിയില്‍ അസം സ്വ​ദശിയായ ഗര്‍ഭിണിക്ക്​ അവഗണന

“Manju”

സിന്ധുമോള്‍ . ആര്‍

പെ​രി​ന്ത​ല്‍​മ​ണ്ണ: ജി​ല്ല ആ​ശു​പ​ത്രി​യി​ലെ മാ​തൃ-​ശി​ശു ബ്ലോ​ക്ക് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​യ​പ്പോ​ള്‍ പ​ക​രം ആ​രം​ഭി​ച്ച താ​ല്‍​ക്കാ​ലി​ക കേ​ന്ദ്ര​ത്തി​ല്‍ ഗ​ര്‍​ഭി​ണി​ക​ള്‍​ക്ക് അ​വ​ഗ​ണ​ന. അ​സം സ്വ​ദേ​ശി അ​ബു​ക​ലാ​മി‍െന്റെ ഭാ​ര്യ മ​നോ​ര ഖാ​തൂ​മി​ന് (28) ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ പ്ര​സ​വ​വേ​ദ​ന ആ​രം​ഭി​ച്ചെ​ങ്കി​ലും വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ ഡോ​ക്ട​റെ​ത്തി​യ ശേ​ഷ​മാ​ണ് സേ​വ​നം ല​ഭി​ച്ച​ത്.
രാ​വി​ലെ ഡോ​ക്ട​ര്‍ പ​രി​ശോ​ധി​ച്ച്‌ മ​റ്റെ​വി​ടേ​ക്കെ​ങ്കി​ലും അ​ടി​യ​ന്ത​ര​മാ​യി കൊ​ണ്ടു​പോ​വ​ണ​മെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി​യി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്സു​മാ​ര്‍​ക്ക് ഡോ​ക്ട​ര്‍​മാ​രി​ല്ലാ​ത്ത​തി​നാ​ല്‍ ഒ​ന്നും ചെയ്യാ​നാ​യി​ല്ല. രാ​വി​ലെ ഡോ​ക്ട​ര്‍ ത​ന്നെ ആം​ബു​ല​ന്‍​സ് വ​രു​ത്തി പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് വി​ട്ട​തി​നാ​ല്‍ വ​ലി​യ അ​പ​ക​ടം കൂ​ടാ​തെ സി​സേ​റി​യ​നി​ലൂ​ടെ പ്ര​സ​വം ക​ഴി​ഞ്ഞു.
ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് പ്ര​സ​വം ക​ഴി​ഞ്ഞ നാ​ലും, പൂ​ര്‍​ണ​ഗ​ര്‍​ഭി​ണി​ക​ളാ​യ 17 പേ​രു​മ​ട​ക്കം 21 പേ​രാ​ണ് പ​രി​മി​ത സൗ​ക​ര്യ​ങ്ങ​ളു​ള്ള ര​ണ്ട് വാ​ര്‍​ഡു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. സാ​മാ​ന്യം സൗ​ക​ര്യ​ങ്ങ​ളു​ള്ള മാ​തൃ-​ശി​ശു ആ​ശു​പ​ത്രി ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​യ​ത്. തി​യ​റ്റ​ര്‍ സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ് വ​ലി​യ വെ​ല്ലു​വി​ളി. മേ​ലാ​റ്റൂ​രി​ല്‍ കോ​ഴി ഫാ​മി​ല്‍ ജോ​ലി​ക്കെ​ത്തി​യ​വ​രാ​ണ്​ അ​ബു​ക​ലാ​മും ഭാ​ര്യ​യും.

Related Articles

Back to top button