IndiaLatest

ചൂടുവെള്ളത്തിലാണോ കുളി, ഇക്കാര്യം അറിഞ്ഞിരിക്കണം

“Manju”

ശരീരവേദന കുറയ്ക്കാനും ഉന്മേഷം ലഭിക്കാനും ചൂടുവെള്ളത്തില്‍ കുളിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചൂടുവെള്ളം ധാരാളം ഒഴിച്ചുള്ള കുളി ത്വക്കിലെ എണ്ണമയം നഷ്ടമാകാനും വരണ്ടുപോകാനും ഇടയാക്കിയേക്കാം.
രണ്ടോ മൂന്നോ മിനിറ്റ് നേരം മാത്രമേ ശരീരത്തില്‍ ചൂട് വെള്ളം ഒഴിച്ച്‌ കുളിക്കാന്‍ പാടുള്ളു.
ഒരുപാട് ചൂടുള്ള വെള്ളം ഉപയോഗിച്ചാല്‍ ത്വക്കിനു ചൊറിച്ചിലുണ്ടാകാനും അത് വീങ്ങി കട്ടിയുള്ളതാകാനും ഇടയാകും. ഓരോരുത്തരുടേയും ശീരത്തിനു താങ്ങാനാവുന്ന താപം വ്യത്യസ്തമാണ്. ചൂടുവെള്ളത്തില്‍ കൈവിരല്‍ മുക്കി അനുയോജ്യമായ രീതിയില്‍ ചൂട് ക്രമീകരിക്കാം.
സോപ്പ് തിരഞ്ഞെടുക്കുമ്ബോഴും ശ്രദ്ധ വേണം. എണ്ണമയം കൂടൂതലുള്ള ചര്‍മമുള്ളവര്‍ക്ക് ഉയര്‍ന്ന പിഎച്ച്‌ ഉള്ള സോപ്പുകള്‍ ഗുണം ചെയ്യും. വരണ്ട ചര്‍മമുള്ളവര്‍ക്ക് ഗ്ലിസറിന്‍ അടങ്ങിയ സോപ്പുകള്‍ ഉപയോഗിക്കാം .ഇത് ത്വക്കിലെ ഈര്‍പ്പം നഷ്ടമാകാതെ സഹായിക്കും

Related Articles

Back to top button