LatestThiruvananthapuram

പൊതുമരാമത്ത് പദ്ധതികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കണം; ജില്ലാ കളക്ടര്‍

“Manju”

തിരുവനന്തപുരം: ജില്ലയിലെ പൊതുമരാമത്ത് പദ്ധതികള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ. പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ ചെയര്‍മാനായ ഡിസ്ട്രിക്‌ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഓണ്‍ലൈനായി യോഗം ചേര്‍ന്നു. പദ്ധതികളിലെ കാലതാമസം ഒഴിവാക്കുന്നതിന് കൃത്യമായ തുടര്‍നടപടികള്‍ ആവശ്യമാണെന്നും വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ പദ്ധതി പൂര്‍ത്തീകരണം സമയബന്ധിതമായി നടപ്പാക്കാനാകുമെന്നും കളക്ടര്‍ പറഞ്ഞു.

വിവിധ പദ്ധതികള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യോഗം വിശദമായി ചര്‍ച്ച നടത്തി, ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശവും നല്‍കി. അഞ്ച് കോടിക്ക് മുകളിലുള്ള പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പദ്ധതികളെ സംബന്ധിച്ചാണ് ഡിസ്ട്രിക്‌ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. റോഡ് നിര്‍മാണം, ദേശീയപാത വികസനം, വിവിധ കിഫ്ബി പദ്ധതികള്‍, പാലങ്ങളുടെ നിര്‍മാണം, ബില്‍ഡിംഗ്‌സ് തുടങ്ങിയ പ്രവര്‍ത്തികള്‍ ഇതില്‍ ഉള്‍പ്പെടുന്നു.

ഡി.ഐ.സി.സി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ എസ്. സാംബശിവ റാവു, കണ്‍വീനറും പി.ഡബ്ല്യൂ.ഡി റോഡ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുമായ ജ്യോതി.ആര്‍ എന്നിവരും പൊതുമരാമത്ത്, റവന്യൂ, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button