IndiaLatest

ഗതാഗത മേഖലയ്ക്ക് വന്‍ ആനുകൂല്യങ്ങള്‍

“Manju”

ന്യൂഡല്‍ഹി: 2022- 2023 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പൊതുബ‌ഡ്‌ജറ്റ് അവതരണത്തില്‍ ഗതാഗത മേഖലയ്ക്ക് വന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച്‌ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതുതലമുറ വന്ദേഭാരത് തീവണ്ടികള്‍ കൊണ്ടുവരുമെന്നും 2000 കിലോമീറ്റര്‍ റെയില്‍വേ ശൃംഖല വര്‍ദ്ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. മൂന്നു വര്‍ഷത്തിനുള്ളില്‍ 100പിഎം ഗതിശക്തി കാര്‍ഗോ ടെര്‍മിനലുകള്‍ വികസിപ്പിക്കുമെന്നും മെട്രോ നിര്‍മാണത്തിനായി നൂതന മാര്‍ഗങ്ങള്‍ നടപ്പിലാക്കുമെന്നും ബഡ്ജറ്റ് പ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി.

നഗരങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കും ഗ്രീന്‍ വാഹനങ്ങള്‍ക്കും കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും വൈദ്യുത വാഹനങ്ങള്‍ക്കായി ബാറ്ററി കൈമാറ്റ സംവിധാനം പുറത്തിറക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ചാര്‍ജിംഗ് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും കവച്എന്ന പേരില്‍ 2000 കി.മീറ്ററില്‍ പുതിയ റോഡ് നിര്‍മിക്കുമെന്നും മലയോരഗതാഗതത്തിനും പുതിയ പദ്ധതികള്‍ കൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button