LatestThiruvananthapuram

ബസ് ചാര്‍ജ് വര്‍ധന; രാത്രി 40 ശതമാനം അധിക നിരക്ക്

“Manju”

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധനവ് സംബന്ധിച്ച്‌ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഗതാഗത മന്ത്രിയുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 10 രൂപയാക്കാനും, രാത്രി 40 ശതമാനം അധിക നിരക്ക് ഈടാക്കാനുമാണ് ശുപാര്‍ശ. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് 5 രൂപയാക്കി ഉയര്‍ത്താനും ശുപാര്‍ശയുണ്ട്. ഓര്‍ഡിനറി ബസുകളില്‍ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് 8 രൂപയില്‍ നിന്ന് 10 രൂപയായി വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ. 25 ശതമാനമാണ് വര്‍ധന. കിലോമീറ്റര്‍ നിരക്കില്‍ 42.85% വര്‍ധന വരുത്താനുമാണ് ശുപാര്‍ശ. നിലവില്‍ കിലോമീറ്റര്‍ നിരക്ക് 70 പൈസ എന്നത് ഒരു രൂപയാവും. എല്ലാ സര്‍വീസുകളിലും രാത്രി യാത്രയ്ക്ക് 40% തുക അധികമായി വാങ്ങും. ഇതോടെ രാത്രി മിനിമം ചാര്‍ജ് 14 രൂപയാകും. മിനിമം ടിക്കറ്റില്‍ സഞ്ചരിക്കാവുന്ന ദൂരം ഒന്നര കിലോമീറ്ററിലേക്ക് ചുരുങ്ങും.

Related Articles

Back to top button