KeralaLatest

ഞായറാഴ്​ച ശുചീകരണ ദിനമായ ആചരിക്കണമെന്ന്​ മുഖ്യമന്ത്രി

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: മഴക്കാലം ആസന്നമായ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി ഭീഷണി പ്രതിരോധിക്കാന്‍ സബൂര്‍ണ്ണ ലോക്ഡൗണ്‍ ദിനമായ മെയ്​ 31ന്​ സംസ്ഥാനമൊട്ടാകെ ശുചീകരണ ദിനമായി ആചരിക്കണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്​ബുക്കിലൂടെയാണ്​ ആഹ്വാനം ചെയ്​തത്​. കോവിഡ് മഹാമാരി വിട്ടൊഴിഞ്ഞിട്ടില്ലാത്തതിനാല്‍ മറ്റു രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചത് ജനങ്ങള്‍ നല്‍കിയ നിസ്സീമമായ പിന്തുണ കൊണ്ടാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button