KeralaLatest

കോവിഡ്: സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കി

“Manju”

തിരുവനന്തപുരം : സ്കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമാണ് മാര്‍ഗരേഖ തയ്യാറാക്കിയിരിക്കുന്നത്.മുന്‍കരുതലുകള്‍, ടൈംടേബിള്‍, മൂല്യനിര്‍ണയം, കുട്ടികളുടെ മാനസിക ആരോഗ്യം എന്നിവ കണക്കിലെടുത്താണ് മാര്‍ഗരേഖ തയ്യാറാക്കിയത്.
സ്കൂളില്‍ ശരിയായ ശുചീകരണവും ശുചീകരണ സൗകര്യങ്ങളും ഉറപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്യണം. വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ഇരിപ്പിട അകലം കുറഞ്ഞത് 6 അടി എങ്കിലും പാലിക്കണം. സ്റ്റാഫ് റൂമുകള്‍, ഓഫീസ് ഏരിയ, അസംബ്ലി ഹാള്‍, തുടങ്ങി സ്കൂളിലെ മറ്റ് പൊതു ഇടങ്ങളിലും സാമൂഹിക അകലം പാലിക്കണം.മാതാപിതാക്കളുടെ സമ്മതത്തോടെ വീട്ടിലിരുന്ന് പഠിക്കാന്‍ തയ്യാറുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അതിന് അനുമതി നല്‍കാം.
കോവിഡ് മാനദണ്ഡങ്ങള്‍ ഹോസ്റ്റലിലും ഉറപ്പ് വരുത്തണം ഇവയെല്ലാമാണ് മാര്‍ഗരേഖയില്‍ ചിലത്. ഹാജര്‍ നിലയിലും ഇളവ് നല്‍കണമെന്നും അനുയോജ്യമായ സമയം തിരഞ്ഞെടുക്കണമെന്നും മാര്‍ഗരേഖയില്‍ പറയുന്നുണ്ട്.

Related Articles

Back to top button