KeralaLatest

ഊര്‍ജ്ജ കിരണ്‍ 2021_22 ഗൊ ഇലക്ട്രിക് ക്യാമ്പയിന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

പി.വി.എസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഹാളില്‍ വെച്ച് ഉദ്ഘാടനം നടന്നത്

“Manju”

എരഞ്ഞിക്കൽ : ഊർജ്ജ ഉപയോഗം മനുഷ്യജീവിതത്തിന് ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് എന്നകാര്യത്തിൽ സംശയത്തിനു ഇടയില്ല.വിളക്കുകൾ കത്തിക്കുന്നതിനും വാഹനങ്ങൾ ഓടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിനും ഒക്കെ ഊർജ്ജം കൂടിയേ തീരൂ. പൊതുജനങ്ങൾക്ക് ഊർജ സംരക്ഷണത്തിന് ആവശ്യകതയും അതിനുള്ള മാർഗങ്ങളും പകർന്നുനൽകാനും സംസ്ഥാനതലത്തിൽ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് രൂപം നൽകി നടപ്പിലാക്കാനും ആയി ഇന്ത്യയിൽ തന്നെ ആദ്യമായി സ്ഥാപിതമായ സംസ്ഥാനതല ഊർജ്ജപരിപാലന കേന്ദ്രമാണ് ഊർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എനർജി മാനേജ്മെന്റ് സെന്റർ കേരള. ഇതിന്റെ ഭാഗമായി 2015 മുതൽ നടത്തി വരുന്ന പദ്ധതിയാണ് ഊർജ്ജ കിരൺ. കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ സെന്റർ ഓഫ് എക്സലൻസ് ആയി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സെന്റർ ഫോർ എൻവിയോൺമെന്റ് ആൻഡ് ഡെവലപ്മെന്റ് ആണ് ഈ പദ്ധതി സംസ്ഥാനമൊട്ടാകെ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നതിനുള്ള റിസോഴ്സ് ഏജൻസി ആയി പ്രവർത്തിക്കുന്നത്. ഊർജ്ജ കാര്യശേഷിയും ഊർജ്ജ സംരക്ഷണവും എന്ന പൊതു വിഷയത്തിനു പുറമേ ഈ വർഷത്തെ ഊർജ്ജ കിരൺ പരിപാടിയിൽ പ്രധാനമായും ചർച്ച ചെയ്യാനുള്ള വിഷയമാണ് ” ഗോഇലക്ട്രിക് ” എന്നത്. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ ഉദ്ഘാടനം ചെയ്തു നടപ്പിലാക്കിവരുന്ന പദ്ധതിയാണ് ” ഗോ ഇലക്ട്രിക് ക്യാംപെയിൻ”. ഇതിന്റെ ഭാഗമായാണ് ഈ വർഷം ഊർജ്ജ സംരക്ഷണ റാലി, പ്രതിജ്ഞ,ഒപ്പുശേഖരണം,ശില്പശാലകൾ തുടങ്ങിയവ നടത്തിവരുന്നത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികാഘോഷമായ “ആസാദി ക അമൃത് മഹോത്സവത്തിന്റെ കൂടി ഭാഗമായിട്ടാണ് ഈ വർഷത്തെ പരിപാടികൾ സംഘടിപ്പിക്കുന്നത്. എലത്തൂർ നിയോജക മണ്ഡലത്തിൽ ഈ പരിപാടി നടപ്പാക്കുന്നതിന് ഇ എം സി തെരഞ്ഞെടുത്തിരിക്കുന്നത് എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് സൊസൈറ്റിയെയാണ്. ക്യാമ്പയിന്റെ ഭാഗമായി 2022 ഫെബ്രുവരി 05 ശനിയാഴ്ച ഉച്ചക്ക് 2:30 ന് അമ്പലപ്പടി പി.വി.എസ് ഹൈസ്കൂളിൽ വെച്ച് ഒരു ബോധവൽക്കരണ ക്ലാസ് നടത്തുന്നതാണ്.പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം എരഞ്ഞിക്കൽ പി.വി.എസ് ഹയർസെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് അഞ്ചാം വാർഡ് കൗൺസിലർ ശ്രീമതി എസ്.എം.തുഷാരയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട കേരള വനം വന്യജീവി വകുപ്പ് മന്ത്രി ശ്രീ എ. കെ. ശശീന്ദ്രൻ നിർവ്വഹിച്ചു.

Related Articles

Back to top button