InternationalLatest

ബാഴ്സലോണയ്ക്കായി 593 മത്സരങ്ങള്‍, പിക്വെ പുയോളിന് ഒപ്പം

“Manju”

ഇന്നലെ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തോടെ ഡിഫന്‍ഡര്‍ പികെ ബാഴ്സലോണക്കായി കളിച്ച മത്സരങ്ങളില്‍ ഇതിഹാസ താരം കാര്‍ലെസ് പുയോളിനൊപ്പം എത്തി. ക്ലബിനായുള്ള ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച 5 താരങ്ങളില്‍ ഇതോടെ പികെ ഇടം നേടി. ലിയോ മെസ്സി (778), സാവി ഹെര്‍ണാണ്ടസ് (767), ആന്ദ്രേസ് ഇനിയേസ്റ്റ (674), സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് (658) എന്നിവര്‍ മാത്രമാണ് പികെയെക്കാള്‍ കൂടുതല്‍ കളിച്ചത്.

ഇതില്‍ സെര്‍ജിയോ ഇപ്പോഴും ബാഴ്സക്കായി കളിക്കുന്നുണ്ട്. ബാഴ്‌സയുടെ സെന്‍ട്രല്‍ ഡിഫന്‍ഡര്‍ക്ക് ഇത് ആദ്യ ടീമിനൊപ്പം 14-ാം സീസണാണ്. പികെ ബാഴ്സക്ക് ഒപ്പം 30 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ലിയോ മെസ്സി (35), ആന്ദ്രെ ഇനിയേസ്റ്റ (32) എന്നിവര്‍ മാത്രമാണ് പികെയെക്കാള്‍ കിരീടം ബാഴ്സലോണയില്‍ നേടിയത്.

Related Articles

Back to top button