IndiaLatest

5 സംസ്ഥാനങ്ങളില്‍ നാളെ സ്കൂള്‍ തുറക്കും

“Manju”

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് അടച്ചിട്ട സ്‌കൂളുകള്‍ ഘട്ടംഘട്ടമായി തുറക്കുന്നു. ഡല്‍ഹി, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളില്‍ നാളെ ക്ലാസുകള്‍ ആരംഭിക്കും. ഇവിടങ്ങളില്‍ അധ്യാപകരും ജീവനക്കാരും രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. അധ്യാപക ദിനമായ സപ്തംബര്‍ അഞ്ചിന് മുമ്പ്  തന്നെ ഇക്കാര്യം ഉറപ്പു വരുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുക് മാണ്ഡവ്യ അറിയിച്ചു.
50 ശതമാനം വിദ്യാര്‍ഥികളുമായിട്ടായിരിക്കും ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുക. ഇതിനൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. അസമിലും സ്‌കൂളുകള്‍ തുറക്കുമെന്ന വിവരങ്ങള്‍ വന്നെങ്കിലും അവസാന നിമിഷം വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

ഡല്‍ഹിയില്‍ ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളും കോളജുകളും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് സെപ്തംബര്‍ ഒന്നിന് ആരംഭിക്കുന്നത്. 50 ശതമാനം കുട്ടികള്‍ക്കാണ് ക്ലാസില്‍ അനുമതിയുണ്ടാവുക. താപനില പരിസോധിച്ച ശേഷമായിരിക്കും കുട്ടികളെ ക്ലാസ് റൂമുകളില്‍ പ്രവേശിപ്പിക്കുക. ലഞ്ച് ബ്രേക്കുകള്‍ ഒഴിവാക്കിയേക്കും. ഒന്നിുടവിട്ട ഇരിപ്പിടങ്ങള് സംവിധാനിക്കണം. സന്ദര്‍ശകരേയും അനുവദിക്കില്ല. ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ എട്ടിനാണ് ആരംഭിക്കുക.
തമിഴ്‌നാട്ടിലും ഒമ്ബതു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ നാളെ ആരംഭിക്കും. കോളജുകളില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കൊഴികെ എല്ലാവര്‍ക്കും സാധാരണ നിലയില്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്ര അനുവദിക്കും. ബസ് പാസും ആവശ്യമില്ല.
ഹരിയാനയില്‍ 4,5 ക്ലാസുകള്‍ സപ്തംബര്‍ ഒന്നിന് ആരംഭിക്കും. രക്ഷിതാക്കളുടെ എഴുതിയ സമ്മതപത്രവുമായാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ എത്തേണ്ടത്.
മധ്യപ്രദേശില്‍ 6 മുതല്‍ 12 ക്ലാസുകളാണ് ആരംഭിക്കുന്നത്. കുട്ടികളുടെ സാന്നിധ്യം 50 ശതമാനം ആയിരിക്കും. ഒന്നു മുതലുള്ള ക്ലാസുകളുടെ കാര്യം പിന്നീട് തീരുമാനിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഇന്ദര്‍ സിങ് പര്‍മര്‍ അറിയിച്ചു.
രാജസ്ഥാനിലും ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ തുടരും. ഇവിടേയും 50ശതമാനം കുട്ടികളെയാണ് അനുവദിക്കുക.
തെലങ്കാനയില്‍ എല്ലാ സ്‌കൂളുകളും കോളജുകളും കോച്ചിംഗ് സെന്ററുകളും മധ്യപ്രദേശില്‍ ആറുമുതല്‍ 12 വരെയുള്ള ക്ലാസുകളും നാളെ ആരംഭിക്കും.
പുതുച്ചേരിയില്‍ രാവിലെയും വൈകീട്ടും രണ്ടു ഷിഫ്റ്റുകളായാണ് ക്ലാസുകള്‍. ഒമ്പതു മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് നാളെ ആരംഭിക്കുന്നത്.
ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഛത്തീസ്ഗഡ്, ഹരിയാന, യു.പി, ഒഡീഷ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ ഇതിനോടകം തന്നെ തുറന്നു കഴിഞ്ഞു.
കര്‍ണാടകയില്‍ കൊവിഡ് വ്യാപന നിരക്ക് രണ്ടു ശതമാനത്തില്‍ താഴെയുള്ള ജില്ലകളില്‍ ആറുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ സെപ്തംബര്‍ ആറു മുതല്‍ ആരംഭിക്കാനാണ് അനുമതി.

Related Articles

Back to top button