InternationalLatest

അന്താരാഷ്ട്ര പ്രതിരോധ-സുരക്ഷാ പ്രദര്‍ശനം റിയാദില്‍

“Manju”

ജിദ്ദ: പ്രതിരോധ സുരക്ഷാ മേഖലകളുമായി ബന്ധപ്പെട്ട ആദ്യത്തെ അന്താരാഷ്ട്ര പ്രദര്‍ശനമേളയും സമ്മേളനവും മാര്‍ച്ച്‌​ ആറ്​ മുതല്‍ ഒമ്പത്​ വരെ റിയാദില്‍ നടക്കും. ഈ രംഗത്ത്​ പ്രവര്‍ത്തിക്കുന്ന 37 രാജ്യങ്ങളില്‍ നിന്നുള്ള 450-ലധികം കമ്പനികള്‍ പങ്കെടുക്കും. മേള നടത്തിപ്പിനും സ്​റ്റാളുകളുടെയും കൗണ്ടറുകളുടെയും ബുക്കിങ്ങിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും ലോകത്തെ മുന്‍നിര പ്രതിരോധ-സുരക്ഷ പ്രദര്‍ശനമായിരിക്കും റിയാദില്‍ നടക്കാന്‍ പോകുന്നതെന്നും​​ മേള സംഘാടകര്‍ വ്യക്തമാക്കി. പ്രദര്‍ശനമേളയുടെ മുന്നോടിയായി അതിന്​ ഒരു ദിവസം മുമ്ബ്​ ഇന്‍റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) ‘റിയാദ് ഡിഫന്‍സ് ഫോറം’ എന്ന പേരില്‍ അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിക്കും. ലോകമെമ്ബാടുമുള്ള സൈനിക, രാഷ്ട്രീയ പ്രമുഖര്‍ ഫോറത്തില്‍ പ​ങ്കെടുക്കും.

പ്രതിരോധത്തിന്‍റെയും സുരക്ഷയുടെയും ഭാവി രൂപപ്പെടുത്തുന്ന, മേഖലയിലെ ഏറ്റവും പുതിയ പ്രവണതകളെക്കുറിച്ച്‌ ഫോറം ചര്‍ച്ച ചെയ്യും. ശേഷം ‘റിയാദ് സല്യൂട്ട്’ പരിപാടി നടക്കും. അന്താരാഷ്ട്ര സൈനിക വിമാനങ്ങള്‍ റിയാദിന് മുകളിലൂടെ പറക്കും. വിസ്മയകരമായ എയര്‍ ഷോ അവതരിപ്പിക്കും.

എല്ലാ മേഖലകളിലെയും പ്രതിരോധ, സുരക്ഷാ സംവിധാനങ്ങള്‍ യോജിപ്പിച്ചുള്ള തത്സമയ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന ഉദ്ഘാടന ചടങ്ങോടെയാണ് മേളയുടെ ആദ്യ ദിവസം ആരംഭിക്കുക.

Related Articles

Back to top button