IndiaLatest

നിയമ പോരാട്ടം തുടരും; ചാനല്‍ എഡിറ്റര്‍

“Manju”

മീഡിയ വണ്‍ ചാനലിന്റെ സംപ്രേഷണാനുമതി തടഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ഹൈക്കോടതി ശരിവെച്ചതില്‍ പ്രതികരണവുമായി ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമന്‍.ചാനലിന്റെ സംപ്രേഷണം കോടതി വിധിയെ മാനിച്ച്‌ തല്‍ക്കാലത്തേക്ക് നിര്‍ത്തുകയാണെന്നും വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുമെന്നും പ്രമേദ് രാമന്‍ വ്യക്തമാക്കി.

‘പ്രിയപ്പെട്ട പ്രേക്ഷകരെ മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞതിനെതിരെ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ബഹുമാനപ്പെട്ട കോടതി വിധി മാനിച്ച്‌ സംപ്രേഷണം തല്‍ക്കാലത്തേക്ക് നിര്‍ത്തുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ നിയമപോരാട്ടം തുടരും. ഉടന്‍ തന്നെ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കും. നീതിപുലരുമെന്ന വിശ്വാസം ആവര്‍ത്തിക്കട്ടെ,’ പ്രമോദ് രാമന്‍ പറഞ്ഞു. ജനാധിപത്യ വ്യവസ്ഥയില്‍ നീതികരിക്കാനാവാത്താണ് കേന്ദ്ര തീരുമാനമെന്ന് പ്രമോദ് രാമന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വ്യക്തമാക്കി.

Related Articles

Back to top button