IndiaLatest

കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി

“Manju”

ഷില്ലോംഗ്: മേഘാലയയില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തിരിച്ചടി. സംസ്ഥാനത്ത് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍ പി പി) നേതൃത്വത്തിലുള്ള മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ് (എം ഡി എ) സര്‍ക്കാരില്‍ ചേരാനുള്ള തീരുമാനം അറിയിച്ച്‌ അഞ്ച് കോണ്‍ഗ്രസ് എം എല്‍ എമാര്‍ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയ്ക്ക് കത്തയച്ചു.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ എം എല്‍ എമാരായ ഞങ്ങള്‍ 2022 ഫെബ്രുവരി 8 ന് ഇന്ന് എം ഡി എ (മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ്) സര്‍ക്കാരില്‍ ചേരാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് നിങ്ങളെയും എം ഡി എയേയും പിന്തുണയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ കൂട്ടായ പ്രയത്നങ്ങള്‍ സംസ്ഥാനത്തെ പൗരന്മാരുടെ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി മുന്നോട്ട് കൊണ്ടുപോകും,’ കോണ്‍റാഡ് സാങ്മയ്ക്കയച്ച കത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അമ്ബാരീന്‍ ലിംഗ്ദോ, എം എല്‍ എമാരായ പി ടി സോക്മി, മെയ്റല്‍ബോണ്‍ സയീം, കെ എസ് മര്‍ബാനിയാങ്, മൊഹെന്ദ്രോ റാപ്സാങ് എന്നിവരാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്. കത്തിന്റെ പകര്‍പ്പ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും അയച്ചിട്ടുണ്ട്. എം ഡി എ സര്‍ക്കാരിന്റെ ഭാഗമാണ് ബി ജെ പിയും. കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂടി ചേരുന്നതോടെ കോണ്‍ഗ്രസിനെയും ബി ജെ പിയെയും ഒരേ സര്‍ക്കാരിന്റെ ഭാഗമാക്കുക എന്ന അതുല്യമായ നേട്ടം കോണ്‍റാഡ് സാങ്മയ്ക്ക് സ്വന്തമാകും. ബിജെപി എം എല്‍ എ സാന്‍ബോര്‍ ഷുല്ലായി മേഘാലയ സര്‍ക്കാരിലെ മന്ത്രി കൂടിയാണ്.

Related Articles

Back to top button