IndiaLatest

അന്നനാളത്തില്‍ സേഫ്റ്റി പിന്‍ കുടുങ്ങി; ജീവിതത്തിലേക്ക് തിരികെ കയറി എട്ടുമാസം പ്രായമുള്ള കുഞ്ഞ്

“Manju”

മുളങ്കുന്നത്തുകാവ്: അന്നനാളത്തില്‍ സേഫ്റ്റി പിന്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ എട്ട് മാസം പ്രായമുള്ള കുഞ്ഞ് ജീവിതത്തിലേക്ക് തിരികെ കയറി.
മണ്ണുത്തി വല്ലച്ചിറ വീട്ടില്‍ വിനോദ് – ദീപ ദമ്ബതികളുടെ കുഞ്ഞാണ് സേഫ്റ്റി പിന്‍ വിഴുങ്ങിയത്. ഇക്കാര്യം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതുമില്ല.
കഴിഞ്ഞ മാസം 19ന് പ്രതിരോധ കുത്തിവയ്പിന് കൊണ്ടുപോയപ്പോള്‍ കുഞ്ഞ് രക്തം ഛര്‍ദ്ദിച്ചിരുന്നു. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ഒരു വശം തളര്‍ന്ന് അബോധാവസ്ഥയിലായി. ഉടന്‍ തന്നെ കുഞ്ഞിനെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ നിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ അന്നനാളത്തില്‍ സേഫ്റ്റി പിന്‍ കുടുങ്ങിയ വിവരം വീട്ടുകാരും അറിയുന്നത്.
കുഞ്ഞ് പിന്‍ വിഴുങ്ങിയതിനെ തുടര്‍ന്ന് അന്നനാളം, ശ്വാസകോശം, തലച്ചോറ് എന്നിവയ്ക്ക് അസുഖം ബാധിച്ച്‌ അത്യാസന്ന നിലയില്‍ ആവുകയായിരുന്നു. പരിശോധനയില്‍ തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാണെന്നു തിരിച്ചറിഞ്ഞു. വെന്റിലേറ്റര്‍ സഹായം നല്‍കി ജീവന്‍ നിലനിര്‍ത്താനായിരുന്നു ആദ്യശ്രമം. തുടര്‍ന്ന് നടത്തിയ സിടി സ്‌കാന്‍ പരിശോധനയില്‍ തലച്ചോറില്‍ പഴുപ്പ് കണ്ടെത്തി. ഇതിനിടെ കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ഐസിയുവിലേക്ക് മാറ്റിയ കുഞ്ഞിന് ശസ്ത്രക്രിയ അസാധ്യമായതിനാല്‍ തലച്ചോറില്‍ നിന്ന് പഴുപ്പ് കുത്തിയെടുത്തു. 30 മില്ലി ലീറ്റര്‍ പഴുപ്പാണ് നീക്കിയത്.
തുടര്‍ന്നുള്ള പരിശോധനയിലാണ് അന്നനാളത്തില്‍ സൂചി കണ്ടെത്തിയത്. ഇപ്പോഴിതാ മരണത്തെ തോല്‍പ്പിച്ച്‌ ഡോക്ടര്‍മാരുടെ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ അവന്‍ ജീവിതത്തിലേക്ക് തിരികെ കയറിയിരിക്കുകയാണ്. സേഫ്റ്റി പിന്‍ പുറത്തെടുത്ത് ചികിത്സ നല്‍കിയ കുഞ്ഞ് കോവിഡിനെയും കീഴ്‌പ്പെടുത്തിയാണ് ജീവിതത്തിലേക്കു തിരികെ എത്തിയത്. മൂന്നാഴ്ചത്തെ പരിചരണത്തിനു ശേഷം ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നതിനും ഭക്ഷണം ഇറക്കുന്നതിനും കഴിയുന്നുണ്ട്.
ഡോ.ടി.എ. ഷീല, ഡോ.ദീപ അനിരുദ്ധന്‍, ഡോ.ആര്‍.ബിജു കൃഷ്ണന്‍, ഡോ.ജിയോ സെനില്‍, ഡോ.ജിതിന്‍, ഡോ.അമോല്‍ ഡാഗേ, ഡോ.ഷാഹിദ്, ഡോ.ശശികുമാര്‍ എന്നിവരടങ്ങിയ സംഘമാണ്

Related Articles

Back to top button