InternationalLatest

ഇമ്രാന്‍ ഖാന്റേത് രാജ്യം നടത്താന്‍ കഴിവില്ലാത്ത സര്‍ക്കാര്‍:  പാക് സുപ്രീംകോടതി

“Manju”

ഇസ്ലാമാബാദ്: ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാകിസ്താന്‍ സുപ്രീംകോടതി. രാജ്യത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ രണ്ട് മാസമായി പൊതു താത്പര്യ കൗണ്‍സില്‍ യോഗം വിളിക്കുന്നതില്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടതി വിമര്‍ശിച്ചു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രീംകോടതി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയത്.

രാജ്യത്തെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സെന്‍സസ് നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും ജസ്റ്റിസ് ഈസ പറഞ്ഞു. ‘സെന്‍സസ് നടത്തിയതിന്റെ ഫലം പുറത്ത് വിടേണ്ടത് സര്‍ക്കാരിന്റെ മുന്‍ഗണനയിലുള്ള കാര്യമായിരിക്കണം. കൗണ്‍സില്‍ ഈ വിഷയത്തില്‍ യാതൊരു തീരുമാനവും എടുക്കുന്നില്ല. ഒന്നുകില്‍ ഈ രാജ്യം പ്രവർത്തിപ്പിക്കാൻ ഈ സര്‍ക്കാരിന് കഴിവില്ല. അല്ലെങ്കില്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്നില്ലെന്നും’ കോടതി വിമര്‍ശിച്ചു.

എന്തുകൊണ്ടാണ് സിസിഐ റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ‘നല്ല കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതുണ്ടോ? ഇത് സംശയത്തിന് ഇടയാക്കുന്നുണ്ട്. രാജ്യം ഈ രീതിയിലാണോ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം വൈകാതെ തന്നെ സിസിഐ യോഗം ചേരുമെന്ന് അഡീഷണല്‍ അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു.

Related Articles

Back to top button