KeralaLatest

ചെരണ്ടത്തൂരില്‍ ബോംബ് സ്‌ഫോടനം; യുവാവിന്റെ കൈപ്പത്തി തകർന്നു

“Manju”

 

വടകര: മണിയൂര്‍ പഞ്ചായത്തിലെ ചെരണ്ടത്തൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തി തകര്‍ന്നു. ചെരണ്ടത്തൂര്‍ മൂഴിക്കല്‍ മീത്തല്‍ ഹരിപ്രസാദിനാണ് (26) ഗുരുതരമായി പരിക്കേറ്റത്. വൈകുന്നേരം ആറരയോടെയാണ് സംഭവം. ഇയാള്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്നു പോലീസ് അറിയിച്ചു. ഇയാളുടെ വീടിന്റെ ടെറസിലാണ് സ്‌ഫോടനമുണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയാണ് സംഭവമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഥലത്തു നിന്ന് പടക്കങ്ങളുടെ അവശിഷ്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പടക്കങ്ങള്‍ അഴിച്ച് വെടിമരുന്ന് ശേഖരിച്ചതാണെന്നാണ് പോലിസ് കരുതുന്നത്. വടകര പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സാരമായി പരിക്കേറ്റ ഹരിപ്രസാദിനെ കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വി.എം.സുരേഷ് കുമാർ

Related Articles

Back to top button