KeralaLatest

തൃശൂര്‍ ഗവ.എന്‍ജിനിയറിംഗ് കോളേജില്‍ 30 വിദ്യാര്‍ഥികള്‍ക്ക് കോവിഡ്

“Manju”

തൃശൂര്‍: തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളേജില്‍ 30 വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ നിലവിലെ ഏറ്റവും വലിയ ക്ലസ്റ്ററായി മാറിയിരിക്കുകയാണ് കോളേജ്. രോഗബാധ സ്ഥിരീകരിച്ചതിനു പിന്നാലെ കോളേജിലെ ഗേള്‍സ് ,ബോയ്‌സ് ഹോസ്റ്റല്‍ അടച്ചു.രോഗബാധിതരുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.

വെള്ളിയാഴ്ചയും ശനിയാഴ്ചയും നടത്തിയ പരിശോധനകളുടെ ഫലം വന്നിട്ടില്ല. ദിവസങ്ങള്‍ക്കു മുന്‍പ് നടന്ന കോളേജ് തെരഞ്ഞെടുപ്പില്‍ വിജയിച്ച മൂന്നുപേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ടിപിആര്‍ 25% കടന്നു. നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്

Related Articles

Back to top button