Latest

സൗദിയില്‍ ഇന്ന് 1,348 പേര്‍ക്ക് കോവിഡ്

“Manju”

ജിദ്ദ: സൗദിയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 1,348 പുതിയ കോവിഡ് രോഗികളില്‍ 422 പേരും മക്ക പ്രവിശ്യയിലാണ്. ഇന്ന് രാജ്യത്താകെ 987 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം 4,42,071 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,25,677 ഉം ആയി.പുതുതായി 14 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ മരിച്ചവരുടെ എണ്ണം 7,278 ആയി. 9,593 പേര്‍ വിവിധ ആശുപത്രികളിലും മറ്റുമായി നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,348 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.29 ശതമാനവും മരണനിരക്ക് 1.64 ശതമാനവുമാണ്.

Related Articles

Back to top button