IndiaLatest

കോവിഡ് ; സെപ്തംബര്‍ നാല് മുതല്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തും

“Manju”

ആന്ധ്രപ്രദേശ്: കോവിഡ് സാഹചര്യം കണക്കിലെടുത്ത് സെപ്തംബര്‍ 4 മുതല്‍ ആന്ധ്രപ്രദേശില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനം. രാത്രി 11 മണിമുതല്‍ രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യൂ. സംസ്ഥാന ആരോഗ്യവകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കര്‍ഫ്യൂ ലംഘിച്ച്‌ പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സംസ്ഥാനത്തെ പകുതിയോളം ജില്ലകളിലും കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇതുവരെയുള്ള കോവിഡ് കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ഇരുപത് ലക്ഷം കടന്നിരിക്കുകയാണ്. 15,472 പേരാണ് നിലവില്‍ കോവിഡ് ബാധിതരായി ആന്ധ്രയില്‍ ചികിത്സയിലുള്ളത്. ഇക്കഴിഞ്ഞ സ്വാതന്ത്രൃ ദിനം തൊട്ട് ആഗസ്റ്റ് 21 വരെ ആന്ധ്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരുന്നു.

Related Articles

Back to top button