IndiaLatest

ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രജ്ഞാനന്ദ രാജ്യത്തിന് അഭിമാനം; പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ അട്ടിമറിച്ച ഇന്ത്യയുടെ കൗമാര താരം ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍ പ്രജ്ഞാനന്ദയെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രജ്ഞാനന്ദയുടെ വിജയത്തില്‍ നമ്മളെല്ലാവരും സന്തോഷിക്കുവെന്ന് പ്രധാനമന്ത്രി കുറിച്ചു. ട്വിറ്ററിലൂടെയാണ് അഭിനന്ദനം അറിയിച്ച്‌ പ്രധാനമന്ത്രി എത്തിയത്. എയര്‍തിംങ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ റിപ്പിഡ് ചെസ് ടൂര്‍ണമെന്റിലാണ് 16കാരനായ പ്രജ്ഞാനന്ദ, കാള്‍സനെ വീഴ്‌ത്തിയത്.

‘യുവപ്രതിഭയായ ആര്‍ പ്രജ്ഞാനന്ദയുടെ വിജയത്തില്‍ എല്ലാവരും ഒരുപോലെ സന്തോഷിക്കുന്നു. ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെതിരെ നേടിയ വിജയത്തില്‍ രാജ്യം അഭിമാനിക്കുകയാണ്. പ്രതിഭാധനനായ പ്രജ്ഞാനന്ദയുടെ നല്ലഭാവിയ്‌ക്കായി ആശംസകള്‍ നേരുന്നു’ പ്രധാനമന്ത്രി കുറിച്ചു.

ടൂര്‍ണമെന്റിന്റെ എട്ടാം റൗണ്ടിലാണ് ലോകചാമ്പ്യന് അടിതെറ്റിയത്. 30 നീക്കങ്ങള്‍ക്കൊടുവില്‍ പ്രജ്ഞാനന്ദ വിജയം നേടുകയായിരുന്നു.കാള്‍സനെ തോല്‍പ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും മൂന്നാമത്തെ ഇന്ത്യന്‍ താരവുമാണ് പ്രജ്ഞാനന്ദ. ചെന്നൈ സ്വദേശികളായ രമേശ് ബാബുവിന്റേയും നാഗലക്ഷ്മിയുടേയും മകനായ പ്രജ്ഞാനന്ദ 2005 ഓഗസ്റ്റ് 10നാണ് ജനിച്ചത്. സഹോദരി വൈശാലി രമേശ് ബാബുവാണ് പ്രജ്ഞാനന്ദയുടെ വഴികാട്ടി. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയുള്ള വൈശാലിയുടെ ചെസ്സ് കളിയിലെ നീക്കങ്ങളാണ് പ്രജ്ഞാനന്ദയെ വലിയ കളിക്കാരനാക്കിയത്.

Related Articles

Back to top button