IndiaLatest

ട്രെയിനില്‍ നിന്ന് ഭക്ഷണവും വെള്ളവും വാങ്ങാനിറങ്ങി; കയറുന്നതിനിടെ കാല്‍തെറ്റി വീണ് വിദ്യാര്‍ത്ഥി മരിച്ചു

“Manju”

തൃശൂര്‍: പ്ലാറ്റ്‌ഫോമില്‍നിന്നു ഭക്ഷണം വാങ്ങി തിരികെ കയറുന്നതിനിടെ ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു. ചങ്ങനാശേരി കൊല്ലാരം മത്തായി സെബാസ്റ്റ്യന്റെ മകന്‍ മിലന്‍ (21) ആണ് മരിച്ചത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാവിലെ 11.30നു ശബരി എക്സ്‌പ്രസില്‍ കയറാന്‍ ശ്രമിക്കവേ ആയിരുന്നു അപകടം.

പാലക്കാട് ലീഡ്‌സ് അക്കാദമി വിദ്യാര്‍ത്ഥിയായ മിലന്‍ നാട്ടിലേക്കു മടങ്ങുകയായിരുന്നു. തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ഭക്ഷണവും വെള്ളവും വാങ്ങാനിറങ്ങി. തിരികെ കയറാനെത്തുമ്പോഴേക്കും ട്രെയിന്‍ നീങ്ങിക്കഴിഞ്ഞിരുന്നു. ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുടുങ്ങുകയായിരുന്നുവെന്നു റെയില്‍വേ പൊലീസ് പറഞ്ഞു.

കണ്ടുനിന്നവര്‍ പ്ലാറ്റ്‌ഫോമിലേക്കു പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അപായച്ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി പുറത്തെടുത്തു ജില്ലാ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചു. അപകടത്തില്‍ കാലുകള്‍ തകര്‍ന്നിരുന്നു. മിലന്റെ മാതാപിതാക്കള്‍ വിദേശത്താണ്.

Related Articles

Back to top button