InternationalLatest

വിദ്യാര്‍ത്ഥികളെ തടഞ്ഞ് പോളണ്ട്

“Manju”

ലുധിയാന: ഒരിക്കലും അവസാനിക്കാത്ത നടത്തം, വേദനിക്കുന്ന കാലുകള്‍, ഓഫാകുന്ന ഫോണ്‍ ബാറ്ററികള്‍, തണുത്തുറഞ്ഞ താപനിലയില്‍ രാത്രി മുഴുവന്‍ റോഡുകളില്‍… ഉക്രൈന്‍-റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം വിടാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ അവസ്ഥ ഇതാണ്. ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക്, കഴിഞ്ഞ 24 മണിക്കൂറിലെ ഓരോ മിനിറ്റും ദൈര്‍ഘ്യമേറിയതായിരിക്കാം. പോളണ്ടുമായുള്ള രാജ്യത്തിന്റെ അതിര്‍ത്തിയിലെത്താന്‍ മൈലുകള്‍ താണ്ടി അവര്‍ എത്തി, ഒഴിപ്പിക്കപ്പെടും എന്ന പ്രതീക്ഷയോടെ. എന്നാല്‍, സംഭവിച്ചത് മറ്റൊന്ന്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യക്കാരെ തടഞ്ഞ് പോളണ്ട്. ഇന്ത്യക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനമില്ലെന്ന് പോളണ്ട് അറിയിച്ചു. ക്യൂവിന്റെ ഏറ്റവും പിന്നിലേക്ക് തിരിച്ച്‌ പോകാനും ഇവര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button