IndiaLatest

ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗം

“Manju”

ഇന്ത്യയില്‍ ജൂണ്‍ മാസത്തില്‍ നാലാം തരംഗമുണ്ടാകുമെന്നു റിപ്പോര്‍ട്ട. ഐഐടി കാന്‍പുര്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ജൂണ്‍ 22നു രാജ്യത്ത് അടുത്ത കൊവിഡ് തരംഗം തുടങ്ങുമെന്നും ഇത് ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നും സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, രാജ്യത്തുടനീളമുള്ള വാക്‌സിനേഷന്റെ വേരിയന്റിന്റെയും നിലയുടെയും സ്വഭാവത്തെ ആശ്രയിച്ചിരിക്കും തീവ്രതയെന്നുമാണ് ഗവേഷണ ഫലം പ്രവചിക്കുന്നത്.

ഓഗസ്റ്റില്‍ ശക്തിപ്രാപിക്കുന്ന തരംഗം ഒക്ടോബര്‍ വരെ നീണ്ടുപോകുമെന്നും പറയുന്നുണ്ട്. ജൂണ്‍ 22ന് തുടങ്ങുന്ന നാലാം തരംഗം ഒക്ടോബര്‍ 24 വരെ നീണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുമെന്നാണു പ്രവചനം. പൊതുവേ സ്ഥിതി രൂക്ഷമാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ല. മൂന്നാം തരംഗം രാജ്യത്ത് കാര്യമായ അപകടം സൃഷ്ടിക്കാതെ കടന്നുപോയതിന്റെ ആശ്വാസത്തിനിടെയാണ് പുതിയ റിപ്പോര്‍ട്ട്.

Related Articles

Back to top button