IndiaLatest

‘എന്റെ മരണത്തിനായി ചിലര്‍ കാശിയില്‍ പ്രാര്‍ഥനകള്‍ നടത്തി’;പ്രധാനമന്ത്രി

“Manju”

വാരണാസി ; തന്റെ മരണത്തിന് വേണ്ടി രാഷ്ട്രീയ എതിരാളികള്‍ കാശിയില്‍ പ്രാര്‍ഥനകള്‍ നടത്തിയെന്ന് പ്രധാനമന്ത്രി മോദി. എതിരാളികള്‍ എത്രത്തോളം അധഃപതിച്ചുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാരണാസിയില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

തന്റെ മരണത്തിനുവേണ്ടി ചിലര്‍ പരസ്യമായി ആശംസകള്‍ അറിയിച്ചു. എന്നാല്‍ തനിക്ക് ആഹ്ലാദമാണ് അനുഭവപ്പെട്ടത്. കാശിയിലെ ജനങ്ങള്‍ക്ക് താന്‍ എത്ര പ്രിയപ്പെട്ടതാണെന്ന് എതിരാളികള്‍ പോലും തിരിച്ചറിഞ്ഞു. അതിന്റെ അര്‍ഥം മരണംവരെ താന്‍ കാശിയെ ഉപേക്ഷിക്കുകയോ കാശിയിലെ ജനങ്ങള്‍ എന്നെ ഉപേക്ഷിക്കുകയോ ചെയ്യില്ല എന്നാണെന്നും അദ്ദേഹം പറഞ്ഞു.

സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെതിരെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനും മുമ്പ് കഴിഞ്ഞ വര്‍ഷം വാരണാസിയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ ബി.ജെ.പി സംഘടിപ്പിച്ചിരുന്നു. പ്രധാനമന്ത്രി പങ്കെടുത്ത പരിപാടികളെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ പരിഹാസം കലര്‍ന്ന മറുപടിയായിരുന്നു അഖിലേഷ് യാദവ് നല്‍കിയത്. ‘ഒരു മാസം മാത്രമല്ല, രണ്ടോ മൂന്നോ മാസം അദ്ദേഹം അവിടെ തുടരട്ടെ, ആളുകള്‍ അവരുടെ അവസാന ദിനങ്ങള്‍ വാരാണസിയില്‍ ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു‘, എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Related Articles

Back to top button