InternationalLatest

കൊവിഡിന്റെ പുതിയ വകഭേദം അമേരിക്കയില്‍ പടര്‍ന്നുപിടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

“Manju”

സിന്ധുമോൾ. ആർ

യുകെയില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊവിഡിന്റെ പുതിയ വകഭേദം മാര്‍ച്ച്‌ മാസത്തോടെ അമേരിക്കയില്‍ പടര്‍ന്നുപിടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍ 30 രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ആവശ്യമാണെന്ന് യുഎസ് രോഗ പ്രതിരോധ കേന്ദ്രം (സി.ഡി.എസ്) മുന്നറിയിപ്പ് നല്‍കി.

70 ശതമാനം അധിക വ്യാപന ശേഷിയുള്ള പുതിയ വൈറസിന്റെ സാന്നിധ്യം ആളുകള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കും. അതിനാല്‍, പൊതുജനാരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും ജനങ്ങള്‍ക്ക് പ്രിതിരോധ ശേഷി കൈവരിക്കാനുള്ള പ്രവര്‍ത്തിക്കാനും സിഡിഎസ് നിര്‍ദേശം നല്‍കിയതായി അമേരിക്കന്‍ മാധ്യമങ്ങള്‍ വ്യക്തമാക്കുന്നു. മാര്‍ച്ചോടെ രോഗവ്യാപനം ശക്തിപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാക്സിന്‍ കുത്തിവെയ്പ്പ് വര്‍ധിപ്പിക്കണം. മാത്രമല്ല, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം എന്നീ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ ശീലമാക്കണം സിഡിഎസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Back to top button