KeralaLatest

കോഴിക്കോട് ഉയരുന്നു, അന്താരാഷ്ട്ര സുഖാരോഗ്യ കേന്ദ്രം

“Manju”

കോഴിക്കോട് : എണ്ണൂറ് കോടി രൂപ ചിലവില്‍  30 ഏക്കറില്‍ ഓര്‍ഗാനിക് ഫാമും 130 മുറികളുമടക്കമുള്ള സൗകര്യങ്ങള്‍, 400 പേര്‍ക്ക്  ജോലി സാധ്യത നല്‍കുന്ന പദ്ധതിയാണ് കോഴിക്കോട് ഉയരുന്നത്.  ഈ പദ്ധതി കേരളത്തിന്റെ ആരോഗ്യ പരിരക്ഷ മേഖലയില്‍ മാത്രമല്ല, ടൂറിസം മേഖലയിലും നേട്ടങ്ങള്‍ സമ്മാനിക്കുമെന്ന് കെ.ഇ.എഫ് ഹോള്‍ഡിങ്സ് ചെയര്‍മാന്‍ ഫൈസല്‍ കൊട്ടി​ക്കോളന്‍ പറയുന്നു  ‘കേരളം ഇതുവരെ ശീലിച്ചുപോന്ന സുഖാരോഗ്യ സങ്കല്‍പത്തില്‍ നിന്നും ഏറെ വ്യത്യസ്തമായി അന്താരാഷ്ട്ര നിലവാരമുള്ള കേന്ദ്രമാണ് ഞങ്ങള്‍ ഒരുക്കുന്നത്. ആരോഗ്യ പരിരക്ഷ രീതികള്‍ സംയോജിതമായും സമഗ്രമായും നടപ്പാക്കുകയാണ് ചെയ്യുന്നത്. ആയുര്‍വേദം പോലുള്ള ചികിത്സരീതികള്‍ മാത്രം പിന്തുടരുന്ന ആരോഗ്യ പരിരക്ഷ കേന്ദ്രങ്ങള്‍ കേരളത്തില്‍ ധാരാളമുണ്ട്. ആയുര്‍വേദം, ടിബറ്റന്‍ സുഖചികിത്സ, പ്രകൃതി ചികിത്സ തുടങ്ങിയവയുടെയൊക്കെ സംയോജിത രീതിയാണ് ഇവിടെ നല്‍കുന്നത്. മൈത്ര ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെയും അത്യാധുനിക ചികിത്സരീതികളുടെയും സേവനവും ലഭ്യമാക്കും’ -ഫൈസല്‍ പറയുന്നു.

Related Articles

Back to top button