KeralaLatest

ചങ്ങനാശേരിയില്‍ കാറിടിച്ച് സ്ത്രീക്കും പുരുഷനും ദാരുണാന്ത്യം

“Manju”

ചങ്ങനാശേരി: തുരുത്തി എം.സി റോഡില്‍ നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു തെറുപ്പിച്ചു.
ഇന്ന്  ഉച്ചയ്ക്ക് 2.50 ന് തുരുത്തി പുന്നമൂട് ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. ചങ്ങനാശേരി ഭാഗത്തു നിന്നും അമിത വേഗത്തില്‍ എത്തിയ കാര്‍ കോട്ടയം ഭാഗത്തു നിന്നും വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാത്തതില്‍ സ്‌കൂട്ടറുമായി നിരങ്ങി നീങ്ങിയ കാര്‍ സമീപത്തെ ചായക്കടയില്‍ ഇടിച്ചാണ് നിന്നത്. കാര്‍ നിരങ്ങി നീങ്ങുമ്ബോഴെല്ലാം യാത്രക്കാരായ സ്ത്രീയും പുരുഷനും കാറിനും സ്കൂട്ടറിനും ഇടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് പരിക്കേറ്റവരെ ഇതുവഴി എത്തിയ വാഹനത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. സ്‌കൂട്ടര്‍ ഓടിച്ച ആള്‍ക്ക് അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. വിവരം അറിഞ്ഞ് ചങ്ങനാശേരി, ചിങ്ങവനം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ഞായറാഴ്ചയായതിനാല്‍ റോഡില്‍ തിരക്കില്ലാതിരുന്നു. മാത്രമല്ല ഹോട്ടല്‍ അടച്ചിരുന്നു. ഇതു കൊണ്ട് കൂടുതല്‍ ആളുകള്‍ അപകടത്തില്‍ പെട്ടില്ല.

Related Articles

Back to top button