IndiaLatest

രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മാര്‍ച്ച്‌ 31 ന്‌

“Manju”

കേരളമടക്കം 6 സംസ്‌ഥാനങ്ങളില്‍നിന്നുള്ള രാജ്യസഭാ എം പിമാരുടെ തെരഞ്ഞെടുപ്പ്‌ മാര്‍ച്ച്‌ 31ന്‌ നടക്കും. ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന എം പിമാരുടെ ഒഴിവിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. കേരളം -3 , അസം-2, ഹിമാചല്‍ പ്രദേശ്‌- 1, നാഗാലാന്‍റ്‌- 1, ത്രിപുര-1, പഞ്ചാബ് -5 എന്നിങ്ങനെ ആകെ 13 സീറ്റുകളിലാണ്‌ ഒഴിവ്‌ വരുന്നത്‌.

കേരളത്തില്‍ നിന്ന്‌ എ കെ ആന്‍റണി, കെ സോമപ്രസാദ്‌, എം വി ശ്രേയാംസ്‌ കുമാര്‍ എന്നിവരുടെ കാലാവധിയാണ്‌ പൂര്‍ത്തിയാകുന്നത്‌.
തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം 16ന്‌ വരും. 21ന്‌ നാമനിര്‍ദ്ദേശ പത്രിക നല്‍കാം, 24ന്‌ പിന്‍വലിക്കാം. തെരഞ്ഞെടുപ്പ്‌ ആവശ്യമെങ്കില്‍ 31ന്‌ നടത്തി അന്നുതന്നെ വോട്ടെണ്ണലും പൂര്‍ത്തിയാക്കും.

Related Articles

Back to top button