InternationalLatest

ഏറ്റവും വലിയ ക്രൂസ് ഷിപ്പ് യാത്ര തുടങ്ങി

“Manju”

ഫ്ലോറിഡ ; ലോകത്തെ ഏറ്റവും നീളമേറിയ ക്രൂസ് ഷിപ്പ് ആദ്യമായി നീറ്റിലിറക്കിയിരിക്കുകയാണ്. യു.എസിലെ റോയല്‍ കരീബിയന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ‘ വണ്ടര്‍ ഒഫ് ദ സീസ് ” എന്ന കപ്പലാണത്. ടൈറ്റാനിക്കിന്റെ അഞ്ചിരട്ടി വലിപ്പമാണ് ഈ പടുകൂറ്റന്‍ കപ്പലിന്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഫ്ലോറിഡയിലെ ഫോര്‍ട്ട് ലോര്‍ഡേലില്‍ നിന്ന് കരീബിയന്‍ തീരത്തേക്കാണ് വണ്ടര്‍ ഒഫ് ദ സീസ് യാത്ര തുടങ്ങിയത്.

ഏഴ് ദിവസമാണ് യാത്ര. കടലിലെ ഒരു ചെറിയ നഗരം എന്നാണ് ഈ ഭീമന്‍ ആഡംബര കപ്പലിനെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം തന്നെ കപ്പലിനെ പുറത്തിറക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് പശ്ചാത്തലത്തില്‍ നീട്ടുകയായിരുന്നു. റോയല്‍ കരീബിയന്റെ തന്നെ ‘ സിംഫണി ഒഫ് ദ സീസ് ” ആയിരുന്നു ഇതിന് മുന്നേ ലോകത്തെ ഏറ്റവും നീളമേറിയ ക്രൂസ് ഷിപ്പ്.

Related Articles

Back to top button