LatestThiruvananthapuram

വിലക്കയറ്റം തടയാന്‍ 2000 കോടി

“Manju”

തിരുവനന്തപുരം ; ലോക സമാധാന സമ്മേളനം സംഘടിപ്പിക്കും. ആഗോള സമാധാന സെമിനാറിന് 2 കോടി അനുവദിച്ചു.
കൊവിഡ് മഹാമാരി സമ്പദ്ഘടനയില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും ഉണ്ടായി. കേന്ദ്ര ബജറ്റ് നിരാശാജനകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാന്‍ കേന്ദ്രം ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി സംസ്ഥാനത്തെ ഇടപെടാന്‍ കേന്ദ്രം അനുവദിക്കുന്നുമില്ല, വിലക്കുകയാണെന്നും പറഞ്ഞു. റഷ്യ – യുക്രൈന്‍ യുദ്ധം വലിയ വിലക്കയറ്റത്തിലേയ്ക്ക് നയിക്കുകയാണ്. ദുരന്ത സമാനമായ പ്രശ്നമാണ് വിലക്കയറ്റമെന്നും ധനമന്ത്രി പറഞ്ഞു. വിലക്കയറ്റം നേരിടാന്‍ കൃത്യമായി സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. ഇതിനായി 2000 കോടി ബജറ്റില്‍ നീക്കി വച്ചതായും മന്ത്രി പറഞ്ഞു.

Related Articles

Back to top button