LatestThiruvananthapuram

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ സ​മൂ​ല​മാ​റ്റം ല​ക്ഷ്യം; സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്ക് 200 കോ​ടി

“Manju”

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ മാറ്റങ്ങള്‍ക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗവേഷണ കണ്ടെത്തലുകള്‍ നാടിന്റെ ഉല്‍പ്പാദന മേഖലയ്ക്ക് ഗുണകരമായ രീതിയില്‍ പ്രയോചനപ്പെടുത്തും. ഇതിനായി ട്രാന്‍സ്‌ലേഷന്‍ ലാബുകള്‍ കൂടുതല്‍ ആരംഭിക്കും. ഇതിലൂടെ സംസ്ഥാനത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കും.

1. കേരളത്തിലെ സര്‍വകലാശാലകളില്‍ ട്രാന്‍സ്‌ലേഷന്‍ റിസര്‍ച്ച്‌ സെന്ററുകള്‍ സ്ഥാപിക്കും. ഇതിനോട് ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പ് ഇന്‍ക്യുബേഷന്‍ സെന്ററുകളും സ്ഥാപിക്കും. സ​ര്‍​വ​ക​ലാ​ശാ​ല ക്യാ​മ്ബ​സു​ക​ളോ​ട് ചേ​ര്‍​ന്ന് സ്റ്റാ​ര്‍​ട്ട്‌അ​പ്പ് ഇ​ന്‍​ക്യു​ബേ​ഷ​ന്‍ യൂ​ണി​റ്റ് ആ​രം​ഭി​ക്കും. ഇതിനായി കേരള, കാലിക്കറ്റ്,എം ജി, വെറ്റിനറി, അഗ്രിക്കള്‍ച്ചര്‍ തുടങ്ങിയ സര്‍വകലാശാലകളില്‍ 20 കോടി വീതം ആകെ 200കോടി അനുവദിക്കും.

2. സ‌വകലാശാലകളില്‍ പുതിയ ഹ്രസ്വകാല കോഴ്സുകള്‍ ആരംഭിക്കും. അതിനായുള്ള പ്രത്യക പദ്ധതികള്‍ രൂപീകരിക്കും. നിലവിലുള്ള ഡിപ്പാര്‍ട്ട്മെന്റുകളുടെ സഹായത്തോടെയാവും പുതിയ കോഴ്സുകള്‍ ആരംഭിക്കുക. ഓരോ യൂണിവേഴ്സിറ്റിയിലും മൂന്ന് കോഴ്സുകള്‍ വീതമാകും. ഇതിനായി 20 കോടി രൂപ അനുവദിക്കും.

3. ചീഫ് മിനിസ്റ്റേഴ്സ് നവകേരള ഫെല്ലോഷിപ്പ് 150 പേര്‍ക്കാണ് ഇത്തവണ നല്‍കുന്നത്. ഇവരുടെ സൃഷ്ടികള്‍ നവകേരള രൂപീകരണത്തിന് പ്രയോചനപ്പെടുന്നതോടൊപ്പം സര്‍വകലാശാലകളില്‍ അക്കാദമിക് ഗവേഷണം മെച്ചപ്പെടുന്നതിനായി പ്രയോചനപ്പെടുത്തും.

Related Articles

Back to top button