KeralaLatestPalakkad

മോഷ്ടിച്ച ബൈക്കുമായി കടന്ന പാലക്കാട്ടെ യുവാവ് മങ്കടയിൽ പിടിയിലായി

“Manju”

പി.വി.എസ്
മലപ്പുറം:മങ്കടയിൽ മോഷ്ടിച്ച ബൈക്കുമായി പോകുന്നതിനിടെ മോഷ്ടാവ് പിടിയിൽ. പാലക്കാട് പുലാശേരി കോവിലങ്ങൽ രഞ്ജിത്ത് (29) ആണ് തിരൂർക്കാട് സ്കൂൾപ്പടിയിൽ വെച്ച് വാഹനപരിശോധനയ്ക്കിടെ മങ്കട പോലീസിന്റെ പിടിയിലായത്. ചെട്ടിയാരങ്ങാടി സ്വദേശിയായ തയ്യിൽ ഉമ്മറുദ്ദിൻ ദേശീയപാതയിൽ മക്കരപറമ്പ് താജ്മഹൽ ഫർണിച്ചർ കടയുടെ എതിർവശത്തെ റോഡരികിൽ നിർത്തിയിട്ട ബൈക്കാണ് മോഷണം പോയത്. ഉമറുദ്ദീന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുകയായിരുന്നു.

Related Articles

Back to top button