IndiaLatest

ചോദ്യം ചെയ്ത് മുന്‍ താരം

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ വാര്‍ഷിക കരാര്‍ ലിസ്റ്റില്‍ എന്തുകൊണ്ട് രവീന്ദ്ര ജഡേജയെ ഉള്‍പ്പെടുത്തിയില്ലെന്ന ചോദ്യവുമായി മുന്‍ താരം ആകാശ് ചോപ്ര.രവീന്ദ്ര ജഡേജയ്‌ക്കൊപ്പം കെഎല്‍ രാഹുലിന്റെ പേരും എ പ്ലസ് കാറ്റഗറിയിലേക്ക് വരേണ്ടതുണ്ടെന്ന് ആകാശ് ചോപ്ര പറഞ്ഞു.

രോഹിത്, കോഹ് ലി, ബൂമ്ര എന്നിവര്‍ക്ക് ഏഴ് കോടി ലഭിക്കുന്നു. ആ കാറ്റഗറിയില്‍ മാറ്റം വരുത്തിയിട്ടില്ല. എന്തുകൊണ്ട് ജഡേജ ഇല്ല? ജഡേജയുടെ പേരും എ പ്ലസില്‍ ഉറപ്പായും ഉണ്ടാവേണ്ടതാണ്. അടുത്ത തവണ കരാര്‍ പുതുക്കുമ്ബോള്‍ ജഡേജയുടെ പേര് എ പ്ലസ് വിഭാഗത്തില്‍ ഉണ്ടാവുമെന്ന് കരുതുന്നു. കാരണം ജഡേജയുടെ പ്രകടനം അത്രയും മികച്ചതാണ്, ആകാശ് ചോപ്ര പറയുന്നു.

ഗ്രേഡ് എ വിഭാഗത്തിലാണ് ജഡേജ ഇപ്പോള്‍. ജഡേജയുടേയും രാഹുലിന്റേയും പേര് എ പ്ലസ് വിഭാഗത്തിലേക്ക് വന്ന് തുടങ്ങണം. ഋഷഭ് പന്തിന്റെ പേരും എ പ്ലസ് കാറ്റഗറിയിലേക്ക് പരിഗണിക്കണം. ഇവരും ഏഴ് കോടി പ്രതിഫലം അര്‍ഹിക്കുന്നവരാണ്, ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറയുന്നു.

പൂജാര, രഹാനെ, ശിഖര്‍ ധവാന്‍, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, വൃധിമാന്‍ സാഹ, മായങ്ക് അഗര്‍വാള്‍, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയാണ് ബിസിസിഐ വാര്‍ഷിക കരാറില്‍ തരംതാഴ്ത്തിയത്. കുല്‍ദീപ് യാദവ്, നവ്ദീപ് സെയ്‌നി എന്നിവരെ കരാറില്‍ നിന്ന് തന്നെ ഒഴിവാക്കി.

Related Articles

Back to top button