IndiaLatest

പ്രമോദ് സാവന്ത് രാജി സമര്‍പ്പിച്ചു

“Manju”

ഗോവ ; നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് രാജിക്കത്ത് നല്‍കി. ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയെ രാജ് ഭവനില്‍ സന്ദര്‍ശിച്ചാണ് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചത്.ഗവര്‍ണര്‍ ഗോവ മുഖ്യമന്ത്രിയുടെ രാജിക്കത്ത് സ്വീകരിച്ചു. തുടര്‍ന്ന് പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു.

“സംസ്ഥാനത്തിന്റെ കാവല്‍ മുഖ്യമന്ത്രിയാകാന്‍ ഗവര്‍ണര്‍ എനിക്ക് നിയമന കത്ത് നല്‍കിയിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു. മന്ത്രി സഭാ രൂപീകരണം അടക്കമുളള വിഷയങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കുമെന്ന് പ്രമോദ് സാവന്ത് മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ ഗോവയില്‍ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുങ്ങുകയാണ്.അടുത്ത മുഖ്യമന്ത്രിയായി ആരെ തെരഞ്ഞെടുക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

Related Articles

Back to top button