IndiaLatest

കന്യാകുമാരി ബ്രാഞ്ച് വാർഷികം ഇന്ന്

“Manju”

കന്യാകുമാരി : ശാന്തിഗിരി ആശ്രമം കന്യാകുമാരി ബ്രാഞ്ചിന്റെ വാർഷികം ഇന്ന് (ഒക്ടോബർ 9) നടന്നു. വാർഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ സ്വാമി ജനനന്മ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ജനനി ധീര ജ്ഞാനതപസ്വിനി, സ്വാമി ഭാസുര ജ്ഞാനതപസ്വി, സ്വാമി പത്മഗിരി ജ്ഞാനതപസ്വി എന്നിവർ മഹനീയ സാന്നിധ്യം വഹിച്ചു. ഡോ.റ്റി.എസ്.സോമനാഥൻ, പി.ആർ.ശാന്തിപ്രിയൻ, വി. ശിവകുമാർ, പി.മുത്തുരാജലിംഗം, പി.ജഗദീശൻ എന്നിവർ സംസാരിച്ചു.

2002 ജനുവരി 22നാണ് കന്യാകുമാരി ലീപുരത്ത് ആശ്രമം ബ്രാഞ്ചിന്റെ നിർമ്മാണം ആരംഭിച്ചത്. 2004 ഒക്ടോബർ 23 വിജയദശമി ദിവസം അഭിവന്ദ്യ ശിഷ്യപൂജിത ഇവിടെ ഓംകാരം പ്രതിഷ്ഠിച്ചു. ഇതിന്റെ വാർഷികമാണ് ഇന്ന് നടന്നത്.

Related Articles

Back to top button