IndiaLatest

പുല്‍വാമയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

“Manju”

സിന്ധുമോൾ. ആർ

കശ്​മീരിലെ പുല്‍വാമ ജില്ലയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്​ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മു കശ്​മീര്‍ പൊലീസാണ്​ ഇക്കാര്യം അറിയിച്ചത്​. ബുധനാഴ്​ച രാവിലെയാണ്​ സംഭവം.

പൊലീസും സി.ആര്‍.പി.എഫും സംയുക്​തമായാണ്​ തീവ്രവാദികളുമായി തെരച്ചില്‍ നടത്തിയത്​. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു തെരച്ചില്‍. പുല്‍വാമയിലെ ടികന്‍ ഗ്രാമത്തില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്നായിരുന്നു രഹസ്യവിവരം.രണ്ട്​ തീവ്രവാദികളുടെ വധിച്ച വിവരം സ്ഥിരീകരിച്ച പൊലീസ്​ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും അറിയിച്ചു.

Related Articles

Back to top button