LatestThiruvananthapuram

ലോ കോളേജ് അക്രമം; നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

“Manju”

തിരുവനന്തപുരം ലോ കോളേജിലെ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ കെ എസ് യുവും യൂത്ത്കോണ്‍ഗ്രസും നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡില്‍ കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് നാല് പ്രാവശ്യം ജലപീരങ്കി പ്രയോഗിച്ചു. പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ എം ജി റോഡ് ഉപരോധിച്ചു.

പ്രവര്‍ത്തകര്‍ പാളയത്ത് ഡിവൈഎഫ്‌ഐയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ കീറി. ഇത് തടയാന്‍ പൊലീസ് ശ്രമിച്ചതും ഉന്തിലും തള്ളിലും കലാശിച്ചു. എംഎല്‍എമാരായ ഷാഫി പറമ്പില്‍, റോജി എം ജോണ്‍, അന്‍വര്‍ സാദത്ത്, കെ എസ് യു സംസ്ഥാനപ്രസിഡന്റ് കെ എം അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

Related Articles

Back to top button