LatestThiruvananthapuram
സൗഹൃദക്കൂട്ടായ്മ ആലോചനായോഗം നടന്നു.
തിരുവനന്തപുരം : ഓഗസറ്റ് 31 ന് തിരുവനന്തപുരം വഴുതക്കായ് സുബ്രഹ്മണ്യംഹാളില് നടക്കുന്ന സൗഹൃദക്കൂട്ടായ്മയുടെ ആലോചനാ യോഗം ഇന്ന് രാവിലെ 11.00 മണിക്ക് നടന്നു. സൗഹൃദക്കൂട്ടായ്മ കോര്‍ഡിനേഷൻ ഇൻചാര്‍ജ് സ്വാമി ജനതീര്‍ത്ഥൻ ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്നു. സിറ്റി ഏരിയ കോര്‍ഡിനേറ്റര്‍ മനോജ് കുമാര്‍ സി.പി., ഏരിയ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എസ്. സേതുനാഥ്, പബ്ലിക് റിലേഷൻസ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരായ മനോജ് ഡി., ജ്യോതി ഉദയഭാനു, കൃഷ്ണകുമാര്‍, ശ്യാം, അബ്ദു, പി.കെ.എസ്. രാജൻ, മണക്കാട് രാമചന്ദ്രൻ തുടങ്ങിയവരും മറ്റ് ചുമതലക്കാരും പങ്കെടുത്തു.