KeralaKozhikodeLatest

കൊയിലാണ്ടിയിൽ പേപ്പട്ടിയുടെ വിളയാട്ടം: അൻപതോളം പേർക്ക് കടിയേറ്റു

“Manju”

വി.എം.സുരേഷ് കുമാർ

വടകര : കൊയിലാണ്ടി മേഖലയിൽ പേപ്പട്ടിയുടെ വിളയാട്ടത്തിൽ നിരവധി പേർക്ക് കടിയേറ്റു. അൻപതോളം പേർക്കാണ് കടിയേറ്റത്. ഇതിൽ മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളെജിലെക്ക് റഫർ ചെയ്തു. അരങ്ങാടത്ത്, മാർക്കറ്റ് പരിസരം, പന്തലായനി, മണമൽ എന്നിവിടങ്ങളിലുള്ള കുട്ടികളടക്കമുള്ളവർക്കാണ് നായയുടെ കടിയേറ്റത്. ഒരേ നായയിൽ നിന്നാണ് എല്ലാവർക്കും കടിയേറ്റത്.

ബൈക്കിൽ പോകുന്നവർക്കും വഴിയാത്രകാർക്കുമാണ് ഏറെയും കടിയേറ്റത്. അൻപത് പേർക്കും കൊയിലാണ്ടി താലൂക്കാസ്പത്രിയിൽ പ്രഥമ ശുശ്രൂഷ നൽകി. പന്തലായനിയിൽ കേളുവേട്ടൻ മന്ദിരത്തിനടുത്ത് വെച്ച് കടിച്ച പട്ടിയെ നാട്ടുകാർ തല്ലികൊന്നു.

 

Related Articles

Back to top button