InternationalLatest

ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലില്‍

“Manju”

മാഞ്ചസ്റ്റര്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലില്‍. നിലവിലെ ചാമ്പ്യനായ മലേഷ്യയുടെ ലീ സിയ ജിയയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് അട്ടിമറിച്ചാണ് ലക്ഷ്യ സെന്‍ ഫൈനലിലെത്തിയത്. പ്രകാശ് നാഥ്, പ്രകാശ് പദുക്കോണ്‍ പുല്ലേല ഗോപീചന്ദ് എന്നിവര്‍ക്ക് ശേഷം ഫൈനല്‍ കളിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് ലക്ഷ്യ സെന്‍. സ്കോര്‍ 13-12-21 21-19.

ഇതില്‍ പ്രകാശ് പദുക്കോണും ഗോപീചന്ദും മാത്രമാണ് കിരീടം നേടിയവര്‍. 2015ല്‍ വനിതാ സിംഗിള്‍സില്‍ സൈനാ നെഹ്‌വാള്‍ ഫൈനലിലെത്തിയെങ്കിലും സ്പെയിനിന്റെ കരോലീന മാരിനോട് തോറ്റു. 21 വര്‍ഷത്തിനുശേഷം ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ ഫൈനല്‍ കളിക്കുന്ന ആദ്യ പുരുഷ താരമെന്ന റെക്കോര്‍ഡും ലക്ഷ്യ സ്വന്തമാക്കി.

ആദ്യ ഗെയിമില്‍ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ ലക്ഷ്യ സെന്‍ 21-13ന് ആദ്യ സെറ്റ് സ്വന്തമാക്കി. എന്നാല്‍, രണ്ടാം സെറ്റില്‍ തിരിച്ചടിച്ച ലീ സീ 12-21ന് ഗെയിം സ്വന്തമാക്കി. നിര്‍ണായക മൂന്നാം ഗെയിമില്‍ തുടക്കത്തില്‍ ലീ ലീഡെടുത്തെങ്കിലും തിരിച്ചടിച്ച ലക്ഷ്യ 16-12ന് സെറ്റ് നേടി. പിന്നീട് ലീ ശക്തമായി തിരിച്ചടിച്ചെങ്കിലുും 21-19 ഗെയിമും മത്സരവും സ്വന്തമാക്കി ലക്ഷ്യ ഫൈനലിലേക്ക് മുന്നേറി.

Related Articles

Back to top button