IndiaLatest

ദി കാശ്മീര്‍ ഫയല്‍സ് സിനിമയുടെ പേരുപയോഗിച്ച്‌ ചതിക്കുഴിയൊരുക്കി സൈബര്‍ കുറ്റവാളികള്‍

“Manju”

മുംബയ്: സാങ്കേതിക വിദ്യ അത്യധികം വളര്‍ന്നുകൊണ്ടിരിക്കുന്ന കാലമാണിത്. അതിനൊപ്പം തന്നെ ഓണ്‍ലൈന്‍ തട്ടിപ്പുകളും. ഓരോ ദിവസവും പുതിയ രീതിയിലാണ് തട്ടിപ്പുകള്‍ നമുക്ക് മുന്നിലെത്തുന്നത്. ഇപ്പോഴിതാ മറ്റൊരു തട്ടിപ്പിനെ പറ്റിയുള്ള മുന്നറിയിപ്പുമായി നല്‍കിയിരിക്കുകയാണ് സൈബര്‍ വിദഗ്ധര്‍. അടുത്തിടെ പുറത്തിറങ്ങിയ ദി കാശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ പേരുപയോഗിച്ച്‌ വാട്സാപ്പിലൂടെയാണ് പുതിയ തട്ടിപ്പ് നടക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഒരു ലിങ്ക് വാട്സാപ്പിലൂടെ പ്രചരിപ്പിച്ചു കൊണ്ടാണ് സൈബര്‍ കുറ്റവാളികള്‍ സ്മാര്‍ട്ട്‌ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്നത്.
തീയേറ്ററില്‍ മാത്രമിറങ്ങിയ ഈ ചിത്രം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെന്നുള്ള ഒരു മെസേജോടു കൂടിയാണ് ഈ ലിങ്ക് വാട്സാപ്പിലൂടെ പ്രചരിക്കുന്നത്. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ ഉപയോക്താവിന്റെ ഫോണിലേക്ക് ഒരു വൈറസ് കയറും. ഈ വൈറസിന്റെ സഹായത്തോടെ ഫോണിലെ സകല വിവരങ്ങളും തട്ടിപ്പുകാര്‍ക്ക് ചോര്‍ത്താനാകും. ആ ഫോണിലുള്ള ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയുള്ള രഹസ്യ വിവരങ്ങള്‍ ഇതു വഴി സൈബര്‍ കുറ്റവാളികളുടെ കയ്യിലെത്തുകയും ചെയ്യും. ഫോണില്‍ വൈറസ് കേറിയെന്നോ, അത് ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്നോ ഉപയോക്താവിന് അറിയാന്‍ സാധിക്കില്ല. ബാങ്ക് അക്കൗണ്ടിലെ പണം പോയി കഴിയുമ്ബോഴായിരിക്കും ഈ വിവരം അറിയുന്നത്.
അതിനാല്‍ ഈ സിനിമയുമായി ബന്ധപ്പെട്ട് ഫോണിലേക്ക് വരുന്ന ഒരു ലിങ്കും ഓപ്പണ്‍ ചെയ്യരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ മാര്‍ഗ്ഗത്തിലൂടെ ഏകദേശം 30 ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇതിനോടകം തന്നെ നടന്നിരിക്കുന്നത്. അതിനാല്‍ തന്നെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്ബോള്‍ വളരെ ശ്രദ്ധ വേണമെന്നും, അബദ്ധത്തില്‍ പോലും ഇങ്ങനെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് തട്ടിപ്പിനിരയാകരുതെന്നുമാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Related Articles

Back to top button