IndiaLatestMusic

ഉമ്ബായിക്ക് സമര്‍പ്പണമായി ഡോക്യുമെന്ററി

“Manju”

ഗസല്‍മഴയില്‍ മലയാളികളെ കുളിരണിയിച്ച ഉമ്ബായിയുടെ ഓര്‍മകള്‍ക്ക് ആഗസ്റ്റ് ഒന്നിന് നാല് വയസ്സ് പിന്നിടുമ്ബോള്‍, അദ്ദേഹത്തെക്കുറിച്ച്‌ ഒരു മ്യൂസിക്കല്‍ ഡോക്യുമെന്ററി അണിയറയില്‍ ഒരുങ്ങുന്നു.
ഡോക്യുമെന്ററി ചിത്രീകരണത്തിന് മുന്‍പേ, ഡോക്യുമെന്ററിയുടെ ടൈറ്റില്‍ സോങ്ങ് ‘സിതയേ സുതനുവേ’ എന്ന പേരില്‍ കമ്ബോസ് ചെയ്തിട്ടുണ്ട്. 2002ല്‍, യൂസഫലി കേച്ചേരി രചിച്ച്‌, ഉമ്ബായി സംഗീതം നല്കി പാടിയ ജൂബിലി ഓഡിയോസിന്റെ ‘ഗസല്‍മാല’ ആല്‍ബത്തിലെ ‘സുനയനേ സുമുഖീ’ എന്ന ഗസലിലെ വരികളെ അനുകരിച്ചാണ് ഈ വരികള്‍.
ഇന്ത്യയിലെ പ്രശസ്ത സിത്താര്‍ വിദ്വാനും സംഗീതജ്ഞനുമായ ഉസ്താദ് റഫീഖ് ഖാനാണ് ഡോക്യുമെന്ററിയിലെ ‘കടത്തുതോണിയിലെ പ്രണയദ്വീപ്’ എന്ന മറ്റൊരു ഗസലിന്റെ സംഗീതം ചെയ്യുന്നത്. ഈ ഗസല്‍ ആലപിക്കുന്നത് ആകാശവാണി മംഗലാപുരം നിലയത്തിന്റെ അസി. ഡയറക്ടര്‍ ബി. അശോക് കുമാറാണ്. ‘അറബിക്കടലിന്റെ ഗസല്‍ നിലാവ്’ എന്നു പേരിട്ടിരിക്കുന്ന ഈ ഡോക്യുമെന്ററിയില്‍ ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യനും ഉമ്ബായിയുടെ സഹോദരീപുത്രനുമായ പിന്നണി ഗായകന്‍ സി. കെ. സാദിഖാണ് ഗസല്‍ ഗായകനായി ഫ്രെയിമിലെത്തുന്നത്. ഡോക്യുമെന്ററിയുടെ സംവിധായകന്‍ സതീഷ് കളത്തില്‍ തന്നെയാണ് വരികള്‍ എഴുതിയത്.
‘സുനയനേ’യുടെ ഈണത്തിനനുസൃതമായി പുതിയ ഓര്‍ക്കസ്ട്ര ചെയ്തത് അഡ്വ. പി.കെ. സജീവും ആലാപനം ശിവദേവ് ഉണ്ണികുമാറുമാണ്. മൊത്തം പത്ത് ഗസലുകളാണ് ഡോക്യുമെന്ററിയ്ക്കായി സതീഷ് എഴുതിയിട്ടുളളത്. ഉമ്ബായിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തികളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും കേരളത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെയും മറ്റും ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ടു മണിക്കൂറാണ്. തിരക്കഥയൊരുക്കുന്നത് മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ വി. ആര്‍. രാജമോഹനാണ്. ഛായാഗ്രഹണം: നവിന്‍ കൃഷ്ണ.
തൃശൂര്‍ ആസ്ഥാനമായി, ചുരുങ്ങിയ ചെലവില്‍ ചലച്ചിത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ഡിജിറ്റല്‍ ഫിലിം മേക്കേഴ്സ് ഫോറമാണ് ഡോക്യുമെന്ററിക്ക് പിന്നില്‍. ഉമ്ബായിയേയും ഗസലുകളേയും സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫോറം. വിവരങ്ങള്‍ക്ക്: 9446761243

Related Articles

Back to top button