IndiaLatest

ട്രെയിനുകള്‍ റദ്ദാക്കി

“Manju”

ന്യൂഡല്‍ഹി: ഗുലാബ്​ ചുഴലിക്കാറ്റ് ഞായറാഴ്ച വൈകി​ട്ടോടെ​ തീരം തൊടുമെന്ന്​ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം​. ആന്ധ്രായുടെ വടക്കന്‍ തീരങ്ങളിലും ഒഡീഷയുടെ തെക്കന്‍ തീരത്തുമാവും കാറ്റ് വീശുക .കലിംഗ പട്ടണത്തിനും ഗോപാല്‍പൂരിനും ഇടയിലാവും കാറ്റ്​ നാശം വിതക്കുകയെന്നും കാലാവസ്ഥ വകുപ്പ്​ പ്രവചിച്ചു .

ചുഴലിക്കാറ്റ്​ മുന്നറിയിപ്പ് കണക്കിലെടുത്ത് ​ ഗോപാല്‍പൂരിനും കലിംഗപട്ടണത്തിനും ഇടയിലുള്ള ട്രെയിനുകള്‍ റദ്ദാക്കി. ഒഡീഷയിലും ആന്ധ്രയിലും ഓറഞ്ച്​ അലേര്‍ട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​. കൂടാതെ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാവാനുള്ള സാധ്യതയും കാലാവസ്ഥ വകുപ്പ്​ പ്രവചിക്കുന്നുണ്ട്​. അതേസമയം, ഗുലാബ്​ ചുഴലിക്കാറ്റ്​ പശ്​ചിമ ബംഗാളിന്​ ഭീഷണിയാകില്ലെന്നാണ്​ വിദഗ്‌ദരുടെ വിലയിരുത്തല്‍.

Related Articles

Back to top button