KeralaLatest

മാധ്യമപ്രചാരണം തെറ്റ്: 29, 30, 31 തീയതികളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കും

“Manju”

കോട്ടയം: ബാങ്കുകള്‍ മാര്‍ച്ച്‌ 27മുതല്‍ ഏപ്രില്‍ നാലുവരെ രണ്ടു ദിവസമേ പ്രവര്‍ത്തിക്കുകയുള്ളൂ എന്നതരത്തില്‍ സാമൂഹിക മാധ്യമപ്രചാരണം തെറ്റ്. തുടര്‍ച്ചയായി ബാങ്കുകള്‍ അവധിയായിരിക്കും എന്ന മുന്നറിയിപ്പോടെയാണ് പ്രചാരണം. എന്നാല്‍, മാര്‍ച്ച്‌ അവസാനത്തെ മൂന്നുദിവസവും ബാങ്കിങ് ഇടപാടുകള്‍ തടസ്സമില്ലാതെ നടക്കും.

മാര്‍ച്ച്‌ 27 നാലാം ശനിയാഴ്ചയായതിനാല്‍ പതിവുപോലെ ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായറാഴ്ചയും അവധി. 29, 30, 31 തീയതികളില്‍ പ്രവര്‍ത്തിക്കും. എല്ലാ ബാങ്കിങ് ഇടപാടുകളും ഈ ദിവസങ്ങളില്‍ ചെയ്യാം. 29-ന് ഹോളി ആയതിനാല്‍ ബാങ്കുകള്‍ക്ക് അവധിയെന്നതും തെറ്റാണ്. ഹോളി ആഘോഷിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് അവധി. കേരളത്തിലെ ബാങ്കുകള്‍ക്ക് ഇത് ബാധകമല്ല. 31-ന് ഓള്‍ ഇന്ത്യാ ബാങ്കിങ് എംപ്ലോയീസ് അസോസിയേഷന്‍ (..ബി...) ഫെഡറല്‍ ബാങ്കില്‍ മാത്രം പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, ഇത് ആ ബാങ്കിന്റെയും ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കില്ല. മറ്റ് സംഘടനകള്‍ പണിമുടക്കിലില്ല. ബാങ്കുകളുടെ വാര്‍ഷിക കണക്കെടുപ്പിന്റെ അവധി ഏപ്രില്‍ ഒന്നിന് മാത്രമാണ്. രണ്ടിന് ദുഃഖവെള്ളിയാഴ്ച അവധിയാണ്. ഏപ്രില്‍ മൂന്ന് ശനിയാഴ്ച ബാങ്ക് പ്രവര്‍ത്തിക്കും.

Related Articles

Back to top button