കൊച്ചി; രാജ്യത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. ഒരു ലിറ്റര്‍ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 106 രൂപ 95 പൈസയും ഡീസലിന് 94 രൂപ എട്ട് പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 107 രൂപ 11 പൈസ, ഡീസല്‍ 94 രൂപ 27 പൈസ.
പാര്‍ലമെന്റ് സമ്മേളനത്തിനിടയില്‍ മൂന്നാം ദിവസമാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. പെട്രോളിനും ഡീസലിനും ഒപ്പം എല്‍പിജിയ്ക്കും വില കൂട്ടിയത് കടുത്ത പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. ഇന്ധന വില ഉയര്‍ത്തി പാര്‍ലമെന്റില്‍ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷം തയ്യാറെടുക്കുന്നത്. ഒറ്റയ്ക്ക് പ്രതിഷേധം സംഘടിപ്പിക്കാതെ കൂട്ടായ മുന്നേറ്റത്തിന് തയ്യാറാകണമെന്ന് കോണ്‍ഗ്രസിനോട് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുകയും ചെയ്തു.