IndiaLatest

അമ്മയ്ക്കെതിരെ പരാതിയുമായി എത്തിയ മൂന്ന് വയസുകാരന് മന്ത്രിയുടെ സമ്മാനം

“Manju”

ഭോപ്പാല്‍: ചോക്ലേറ്റ് ഒളിപ്പിച്ചുവച്ച അമ്മയ്‌ക്കെതിരെ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയ കുരുന്നിന് മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയുടെ സ്‌നേഹ സമ്മാനം. മൂന്ന് വയസ്സുകാരന് അദ്ദേഹം സൈക്കിളും ചോക്ലേറ്റുകളും സമ്മാനമായി നല്‍കി. പോലീസ് സ്‌റ്റേഷനില്‍ അമ്മയ്ക്കെതിരെ പരാതി നല്‍കാനെത്തിയ കുട്ടിയുടെ വാര്‍ത്തകളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

പോലീസുകാര്‍ വഴിയാണ് നരോത്തം മിശ്ര കുട്ടിയ്ക്ക് സമ്മാനം നല്‍കിയത്. പോലീസുകാര്‍ വീട്ടില്‍ നേരിട്ട് എത്തി സൈക്കിള്‍ കുട്ടിയ്ക്ക് കൈമാറി. സന്തോഷത്തോടെ കുട്ടി സൈക്കിള്‍ ചവിട്ടുന്നതിന്റെ വീഡിയോ രക്ഷിതാക്കളും ആഭ്യന്തര വകുപ്പും സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ഞായറാഴ്ചയാണ് അമ്മയ്ക്കെതിരെ കുട്ടി പരാതി നല്‍കാനായി പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. പിതാവിനൊപ്പം എത്തിയ കുട്ടി തന്റെ ചോക്ലേറ്റുകള്‍ എല്ലാം അമ്മ ഒളിപ്പിച്ച്‌ വയ്‌ക്കുകയാണെന്നും അമ്മയെ ജയിലില്‍ അടയ്‌ക്കണമെന്നും പോലീസ് കോണ്‍സ്റ്റബിളായ പ്രിയങ്കാ നായിക്കിനോട് പറയുകയായിരുന്നു. കുട്ടി പറഞ്ഞത് പ്രകാരം പ്രിയങ്ക പരാതി പേപ്പറില്‍ പകര്‍ത്തി. കുട്ടിയോട് ഒപ്പിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ പേന കൊണ്ട് വരയ്‌ക്കുക മാത്രമായിരുന്നു ചെയ്തത്. പ്രിയങ്കയുടെ സഹപ്രവര്‍ത്തകയാണ് കുട്ടിയുടെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് സമൂഹമാദ്ധ്യമത്തില്‍ പങ്കുവയ്‌ക്കുകയായിരുന്നു.

Related Articles

Check Also
Close
Back to top button