KeralaLatest

സഹപ്രവര്‍ത്തകയെ കൊലപ്പെടുത്തിയ മദ്രസ അദ്ധ്യാപികമാര്‍ അറസ്റ്റില്‍

“Manju”

ഇസ്ലാമാബാദ്: സഹപ്രവര്‍ത്തക മതനിന്ദ നടത്തിയതായി സ്വപ്‌നം കണ്ടുവെന്ന് ആരോപിച്ച്‌ യുവതിയെ മദ്രസ അദ്ധ്യാപികമാര്‍ കൊലപ്പെടുത്തി. പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ക്വയിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് മദ്രസ അദ്ധ്യാപികമാരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് പുറമെ 13 വയസ്സുള്ള പെണ്‍കുട്ടിയേയും പോലീസ് പിടികൂടിയിട്ടുണ്ട്. കൊല്ലപ്പെട്ട യുവതിയും മദ്രസ അദ്ധ്യാപികയാണ്. ഉമ്ര അമന്‍(24), റസിയ ഹന്‍ഫി(21), ഐഷ നൊമാനി(17) എന്നിവരാണ് അറസ്റ്റിലായത്.
അന്‍ജുമാബാദിലെ ജാമിയ ഇസ്ലാമിയ ഫലാഹുല്‍ ബിനാത്ത് സെമിനാരിയിലാണ് കൊല്ലപ്പെട്ട യുവതിയും അറസ്റ്റിലായവരും ജോലി ചെയ്തിരുന്നത്. മതനിന്ദയെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ കഴുത്തറുത്താണ് യുവതിയെ മറ്റ് മൂന്ന് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. അറസ്റ്റിലായ മദ്രസ അദ്ധ്യാപികമാരില്‍ ഒരാളുടെ ബന്ധുവാണ് 13 വയസുകാരി. കൊല്ലപ്പെട്ട യുവതി മതനിന്ദ നടത്തിയെന്ന് പ്രവാചകന്‍ സ്വപ്‌നത്തില്‍ വന്ന് പറഞ്ഞുവെന്നാണ് 13 വയസ്സുകാരിയുടെ വാദം.
തനിക്കെതിരെ പ്രവര്‍ത്തിക്കുകയും നിന്ദിക്കുകയും ചെയ്യുന്ന യുവതിയെ കഴുത്തറുത്ത് കൊല്ലണമെന്ന് പ്രവാചകന്‍ പറഞ്ഞതായും ഈ പെണ്‍കുട്ടി പറയുന്നു. ഈ പെണ്‍കുട്ടി കണ്ടുവെന്ന് പറയുന്ന സ്വപ്‌നത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റ് മൂന്ന് പേര്‍ ചേര്‍ന്ന് സഹപ്രവര്‍ത്തകയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് വ്യക്തമാക്കി.

Related Articles

Back to top button