IndiaKeralaLatestThiruvananthapuram

കൊല്ലത്ത് ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന എരുമയെ മോഷ്ടിച്ചതായി പരാതി

“Manju”

സിന്ധുമോള്‍ ആര്‍

കൊല്ലം: ഒന്നര ലക്ഷത്തോളം രൂപ വിലവരുന്ന എരുമയെ മോഷ്ടിച്ചതായി പരാതി. ഉദ്ദേശം 800 കിലോയോളം ഭാരം വരുന്ന കൂറ്റന്‍ എരുമയെയാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. ചാത്തിനാംകുളം അനുഗ്രഹ നഗര്‍-19 ഷജീന മന്‍സിലില്‍ നൗഷാദിന്റെ ഹരിയാന ക്രോസ് ഇനത്തില്‍പ്പെട്ട എരുമയാണ് മോഷണം പോയത്.

ഇറച്ചി വ്യാപാരിയായ നൗഷാദ് 2 മാസം മുന്‍പു 1,40,000 രൂപക്കാണ് എരുമയെ വാങ്ങിയത്. അതേസമയം, എരുമയെ മോഷ്ടാക്കള്‍ ഒരു മിനിലോറിയില്‍ കയറ്റിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ വീടിനു സമീപത്തെ സിസിടിവിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ നൗഷാദ് കിളികൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button